top of page
1024.jpg
Search

എന്റെ ജില്ല മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭ്യമാണ്

എന്റെ ജില്ല മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭ്യമാണ്

എന്റെ ജില്ല മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭ്യമാണ്. ഐഒഎസ് (iOS) പതിപ്പ് പുറത്തിറങ്ങി. അറിയാം സര്‍ക്കാര്‍ വിവരങ്ങള്‍ കൈത്തുമ്പിൽ. കൂടാതെ അറിയിക്കാം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍.

ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾ വഴി പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചറിയാനും ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും എന്റെ ജില്ല മൊബൈൽ ആപ്പ് വഴി സാധിക്കും.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ ആണ് എന്റെ ജില്ല മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ഇതുവരെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് പ്രസ്തുത മൊബൈൽ ആപ്പ് കിട്ടിയിരുന്നത്. എന്റെ ജില്ല ആപ്പിന്റെ ഐഫോണ്‍ പതിപ്പ് ഇപ്പോൾ ലഭ്യമാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഓഫീസിന്റെ ഫോണിലും ഇ-മെയിലിലും ഓഫീസുകളിലേക്ക് ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യം എന്റെ ജില്ല ആപ്പിലുണ്ട്.

ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ ആവശ്യമുള്ള ജില്ല തെരഞ്ഞെടുക്കാം. തുടര്‍ന്ന് വരുന്ന പേജില്‍ വകുപ്പ് തെരഞ്ഞെടുത്ത് വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പട്ടിക ലഭിക്കും. ആവശ്യമുള്ള ഓഫീസ് ഇതില്‍ നിന്ന് തെരഞ്ഞെടുക്കാം. ഓഫീസ് ക്ലിക്ക് ചെയ്താല്‍ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ലഭിക്കും. ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഒപ്ഷനും ആപ്പിലുണ്ട്.

കൂടുതൽ അറിയാൻ ഉടൻ തന്നെ ഡൌൺലോഡ് ചെയൂ നിങ്ങളുടെ സ്വന്തം എന്റെ ജില്ലാ മൊബൈൽ ആപ്പ്.

ios version - https://apps.apple.com/tt/app/entejilla/id1603821122?uo=2

andriod version - https://play.google.com/store/apps/details...

14 views0 comments
bottom of page