top of page
1024.jpg
Search

കുത്തിവെപ്പിനെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം സമഗ്ര അന്വേഷണം നടത്തുക - സി പി ഐ എം


കക്കട്ടിൽ നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് പതിനൊന്നു വയസ്സുകാരൻ മരണപ്പെട്ട സംഭവം സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സി പി ഐ എം കുന്നുമ്മൽ ഏരിയാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. വട്ടോളി സംസ്ക്യതം ഹൈസ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയും വട്ടോളി പടിക്കലക്കണ്ടി രജീഷ്ലിഗിന്യ ദമ്പതികളുടെ മകൻ തേജ് ദേവ് (11) തിങ്കളാഴ്ചമരണപ്പെട്ടത്. കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ പരിശോധിച്ച ശേഷം കുത്തിവെപ്പ് നടത്തി. കുട്ടി കുത്തിവെപ്പിനെ തുടർന്ന് അവശനാവുകയായിരുന്നു. ഉടൻ ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചു. കുട്ടിയെ കൊണ്ടു പോകുന്ന ആംബുലൻസിൽ ഡോക്ടറും ആശുപത്രിയിലെ നേഴ്സും കയറുകയും ബന്ധുക്കളെതടുകയും ചെയ്തായും, മെഡിക്കൽ കോളേജിലോ മറ്റ് സർക്കാർ ആശുപത്രിയിലെക്കോ കുട്ടിയെ എത്തിക്കാൻ ഡോക്ടർ നിർദ്ദേശിക്കാതെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രി യിലെയ്ക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചതിലും ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന് സി പി ഐ എം ഏരിയാ കമ്മറ്റി ആരോപിച്ചു.



114 views0 comments
bottom of page