top of page
1024.jpg
Search

കായക്കൊടി ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണത്തിലും നികുതിപിരിവിലും ജില്ലയിൽ മാതൃകാ പ്രവർത്തനം


കായക്കൊടി ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണത്തിലും നികുതിപിരിവിലും ജില്ലയിൽ മാതൃകാ പ്രവർത്തനം

സംസ്ഥാന സർക്കാരിൻറെ ഒരു ഗ്രാമ പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതി നടപ്പിലാക്കുകയും ഒരേക്കർ സ്ഥലം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ വാങ്ങുകയും

കുടിവെള്ള പദ്ധതിക്ക് രൂക്ഷമായ പ്രദേശങ്ങളിൽ പ്രകൃതിദത്ത കുടിവെള്ള പദ്ധതി നടപ്പിലാക്കി മാതൃകയായി

പതിനഞ്ചോളം റോഡിൻറെ മെയിൻറനൻസ് വർക്ക് പൂർത്തീകരിക്കുകയും

പട്ടികജാതി വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ ഫണ്ടും ചിലവാക്കുകയും ചെയ്തു

അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും ലാപ്ടോപ്പ് അനുവദിച്ചും പഠന മുറി പദ്ധതി,വീട് റിപ്പയർ വിവാഹ ധനസഹായം പദ്ധതിയും നടപ്പിലാക്കി

ഒ ഡി എഫ് പദ്ധതിയിലൂടെ 34 കുടുംബങ്ങളെ ശൗചാലയം പദ്ധതിയുടെ ഭാഗമാക്കി

പിഎംഎവൈ പദ്ധതിയിലൂടെ പതിനൊന്നു കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു

തൊഴിലുറപ്പ് പദ്ധതിയിൽ പത്തുകോടി 5 ലക്ഷം രൂപ ചിലവാക്കുകയും

1874കുടുംബങ്ങൾക്ക് നൂറുദിനം തൊഴിൽ നൽകുവാൻ സാധിച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനം ചിട്ടയായ ഏറ്റെടുത്ത RRT സന്നദ്ധപ്രവർത്തകരുടെയും ഭരണ സമിതി അംഗങ്ങളുടെയും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരും കുടുംബശ്രീ,ആസൂത്രണ സമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ ചരിത്ര ലക്ഷ്യം കൈവരിക്കാൻ സാധിച്ചതെന്ന് പ്രസിഡണ്ട് ഒ.പി ഷിജിൽ അറിയിച്ചു

2022 23വാർഷിക പദ്ധതിയിലും മികവാർന്ന മുന്നേറ്റം ഉണ്ടാകും എന്നും പദ്ധതികൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

43 views0 comments
bottom of page