കായക്കൊടിയിലെ കുഴിപ്പാട് പാലം നാടിന് സമര്‍പ്പിച്ചു

കായക്കൊടി ഗ്രാമപഞ്ചായത്തിലെ കുഴിപ്പാട് പാലം നാടിന് സമര്‍പ്പിച്ചു.എം.എല്‍.എ ഇ.കെ വിജയന്‍ പാലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷിജില്‍ അധ്യക്ഷനായി. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം. പാലം യാഥാര്‍ത്ഥ്യമായതോടെ പ്രദേശവാസികള്‍ക്ക് ഇനി എളുപ്പത്തില്‍ കായക്കൊടി ടൗണിലെത്താം.
വികസനകാര്യ സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ, ഉമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ ലീല, പഞ്ചായത്ത് മെമ്പര്‍മാരായ കെ, ശോഭ, ഷൈമ, എം.കെ ശശി, എ. റഷീദ്, കെ രാജന്‍ മാസ്റ്റര്‍, ഇ. പോക്കര്‍, ടി.ടി നാണു,കുമാരൻ അടക്ക പറ കെ.പി ബാബു, പി.പി നാണു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.