കുറ്റ്യാടി ഗവ:താലൂക്ക് ആശുപത്രിക്ക് കായകൽപ്പ് അവാർഡ്

കുറ്റ്യാടി ഗവ:താലൂക്ക് ആശുപത്രി
കായകൽപ്പ് കമൻ്റേഷൻ അവാർഡ് കരസ്ഥമാക്കി.
സംസ്ഥാനതലത്തിൽ 88.43 പോയിൻ്റ് നേടിയാണ് ആശുപത്രി പുരസ്ക്കാരം നേടിയിരിക്കുന്നത്.
പോയിൻ്റ് ക്രമത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് ആശുപത്രിക്കുള്ളത്.
ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.
ആശുപത്രിയിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ്
അവാർഡ് നൽകുന്നത്.
പരിമിതികൾക്കുള്ളിലും അക്ഷീണ പ്രയത്നത്തിലൂടെ അവാർഡ് നേടിയ കുറ്റ്യാടി താലൂക്ക് ആശുപത്രി ജീവനക്കാരെ
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യുടെ അഭിനന്ദനങ്ങൾ അറിയിച്ചു.