കുറ്റ്യാടി ചുരത്തിൽ കത്തികരിഞ്ഞ നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു

ഇയാൾ അജയ് ഉല്ലാസ് (28) . ആണെന്ന് ബന്ധുക്കൾ പോലീസ് സാന്നിദ്ധ്യത്തിൽ തിരിച്ചറിഞ്ഞു. പള്ളൂർ സ്വദേശിയും പള്ളൂരിലെ ഉല്ലാസ് ബാർ ഉടമയുമായ ഗണേഷന്റെ മകനുമാണ്. മൃദദേഹത്തിന് അരികിൽ PY03A8016 സ്കൂടി ഇരിക്കുന്നുണ്ടായിരുന്നു. സ്കൂടിയും കയ്യിൽ ധരിച്ച റി ഗുമാണ് തിരിച്ചറിയാൻ സഹായിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ചതാണന്നും ആത്മഹത്യ ആണെന്നും പൊലീസിന്റെ പ്രാധമിക അന്വോഷണത്തിൽ പറയുന്നു. തൊട്ടിൽപാലം CI ജേക്കബ് SI രാധാകൃഷ്ണൻ വടകരയിൽ നിന്ന് ഫോറർസിക് വിഭാഗവും എത്തിയിരുന്നു. മരിച്ച അജയ് അവിവാഹിതനാണ്. അമ്മ ശോഭ, സഹോദരങ്ങൾ പ്രസൂൺ, അനുഷ .
