കുറ്റ്യാടി മൊകേരിയിൽ വച്ച് യുവവതിയിൽ നിന്നും എം.ഡി.എം.എ മാരകമയക്കുമരുന്ന് പിടികൂടി.

നാദാപുരം ഡി.വൈ.എസ്.പി.ടി.പി.ജേക്കബ്ബിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാഥാനത്തിൽ മൊകേരിയിൽ നടത്തിയ പരിശോധനയിൽ MDMA യുമായി സ്ത്രീ അറസ്റ്റിൽ തൊട്ടിൽപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന
പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഡി. വൈ. എസ്. പിയുടെ സ്ക്വാഡ് അംഗങ്ങളായ സീനിയർ പോലീസ് ഓഫീസർ കെ. ലതീഷ് ,സി. പി. ഒ. മാരായ പി. സബീഷ് ,കെ. പി. അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.