top of page
1024.jpg
Search

കോവിഡ്: സംസ്ഥാനത്ത് അതിവേഗ വ്യാപനം; നിയന്ത്രണം ശക്തമാക്കാൻ തീരുമാനം


തിരുവനന്തപുരം ∙ സംസ്‌ഥാനത്തു കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചതായമുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശഭരണ സ്‌ഥാപനങ്ങൾ ഏകോപനത്തോടെ പ്രവർത്തിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് 83% പേർക്കു രണ്ടാം ഡോസ് വാക്‌സീൻ നൽകി. എന്നാൽ, കാസർകോ‍ട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്‌ഥാന ശരാശരിക്കു താഴെയാണ് കുട്ടികളുടെ വാക്‌സിനേഷനിൽ സംസ്‌ഥാന ശരാശരി 66% ആണ്. എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷൻ ശരാശരി സംസ്‌ഥാന ശരാശരിയെക്കാൾ കുറവാണ്. പിന്നിലായ ജില്ലകളിൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തണം...



1 view0 comments
bottom of page