ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്ര
ഉല്ലാസയാത്രയും നിയമ ബോധവൽക്കരണ പരിപാടിയും
വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്രയും നിയമ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലേയും, വൈത്തിരി പഞ്ചായത്തിലേയും, പൊഴുതന പഞ്ചായത്തിലേയും വിവിധ പ്രദേശങ്ങളിലുള്ള മുതിർന്ന പൗരൻ മാർക്ക് വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ - ൻ്റെ (DTPC) കീഴിലുള്ള ടൂറിസം കേന്ദ്രമായ കർളാട് തടാകത്തിലേക്ക് ഉല്ലാസയാത്ര നടത്തി.തടാകത്തിൽ ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയ ശേഷം തടാകക്കരയിൽ ഒത്തുകൂടി അവർ പാട്ടും നൃത്തവുമായി അരങ്ങ് കൊഴിപ്പിച്ചു. പോലീസുദ്യോഗസ്ഥരും കൂടെ ചേർന്ന് പരിപാടികളിൽ പങ്കാളികളായി. ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമായിരുന്നു പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വയനാട് ജില്ല അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (Ad.SP) ശ്രീ. G സാബു പരിപാടി ഉദ്ഘാടനം ചെയ്തു.വയനാട് ജനമൈത്രി പദ്ധതിയുടെ ജില്ല നോഡൽ ഓഫീസറും ജില്ല ക്രൈംബ്രാഞ്ച് DySP യുമായ ശ്രീ.മനോജ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ DyടP ശ്രീ. MD സുനിൽ വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുത്തു.ചടങ്ങിന് ജനമൈത്രി ജില്ല അസി. നോഡൽ ഓഫീസർ ASI ശശിധരൻ KM സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ സുമേഷ് T നന്ദിയും പറഞ്ഞു.മുതിർന്ന പൗരൻമാരുടെ പ്രതിനിധികളായി ശ്രീ. ആൻ്റണി റൊസാരിയോ, ശ്രീ.പി. ആലി ,ശ്രീമതി K M ത്രേസ്യ ടീച്ചർ ,ശ്രീ.വേണു പി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.