തേജ് ദേവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം

നാദാപുരം : കുത്തിവെപ്പിനെ തുടർന്ന് മരിച്ച തേജ് ദേവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ന്യൂക്ലിയസ് ക്ലിനിക്കിന് മുൻപിലായിരുന്നു പ്രതിഷേധ സംഗമം . കഫക്കെട്ടിനെ തുടർന്ന് നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ ചികിത്സ തേടിയ പതിനൊന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സ പിഴവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അവശ്യപ്പെട്ടു.