തൊട്ടിൽപ്പാലത്ത് ബൈക്കിന് പിന്നിൽ കാർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ഭർത്താവിന് പരിക്ക്.

തൊട്ടിൽപ്പാലം:
തൊട്ടിൽപ്പാലം-വയനാട് റോഡിൽ മൂന്നാംകൈയിൽ അമിതവേഗതയിൽ തൊട്ടിൽപ്പാലം ടൗൺ ഭാഗത്തേക്ക് വന്ന കാർ അതേ ദിശയിൽ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം രണ്ട് പേർക്ക് പരിക്ക്.
തൊട്ടിൽപ്പാലം
കൂടലിലെ കിഴക്കയിൽമീത്തൽ കല്യാണി ( 64 ) ആണ് മരണപെട്ടത്.
ഭർത്താവ് കരുണാകരനൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടം. കരുണാകരനെ പരിക്കുകളോടെ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് തെറിച്ച് വീണ് റോഡരികിൽ മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന തെക്കയിൽ പോക്കർ എന്നയാർക്കും പരിക്കേറ്റു.
അപകടത്തിനിടയാക്കിയ കാറും കാറോടിച്ചയാളെയും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തു.
അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പഴേക്കും കല്യാണി മരണപെട്ടിരുന്നു. മക്കൾ :ബിന്ദു, ബിജു(പോലീസ് കട്രോൾറും കോഴിക്കോട്) മരുമക്കൾ: ബാബു
(രൂപിണി ടെക്റ്റയിൽ തൊട്ടിൽപ്പാലം) സുനിത