തൊട്ടിൽപ്പാലം വയനാട് റോഡിൽ വാഹനാപകടം.

തൊട്ടിൽപ്പാലം വയനാട് റോഡിൽ
മുളവട്ടത്ത്
മേപ്പാടിയിൽ നിന്നും കപ്പയുമായി ചുരം ഇറങ്ങിവന്ന വന്ന
മിനി പിക്കപ്പ് വാൻ
മറിഞ്ഞ് അപകടം വണ്ടിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്ക്.
ബ്രേക്ക് ഡൗൺ ആയ വണ്ടി നിയന്ത്രണം വിട്ട്
ഓട്ടോ യിൽ ഇടിച്ച ശേഷം കൈയ്യാലയിൽ ഇടിച്ച് മറിയുകയായിരുന്നു.
നിയന്ത്രണം വിട്ട് അമിത വേഗതയിൽ
മിനി പിക്കപ്പ് ഇറങ്ങി വരുന്നത് കണ്ട റോഡിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ പരമാവധി ഒതുക്കി നിർത്തിയതിനാൽ
ഓട്ടോയുടെ പിൻഭാഗത്ത് വണ്ടി
ഇടിച്ച്
ഓട്ടോയ്ക്ക് കേടുപറ്റിയെങ്കിലും ആർക്കും പരിക്കില്ല.
ഉരുൾ പൊട്ടലിൽ റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്