മലയോര ഹൈവേസ്ഥലം അളവെടുപ്പ് ആരംഭിച്ചു.

പൊതു മരാമത്ത് വകുപ്പ് കിഫ് ബി മുഖേന നടപ്പിലാക്കുന്ന മലയോര ഹൈവേയുടെ സ്ഥലം മാർക്ക് ചെയ്യൽ ആരംഭിച്ചു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ മുടിക്കൽ പാലം മുതൽ തൊട്ടിൽപ്പാലം ടൗൺ വരെയുള്ള 14 കിലോമീറ്റർ റോഡാണ് ടെന്റർ ചെയ്തത്. 48 കോടി രൂപയാണ് വായി രുത്തിയിട്ടുള്ളത്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം . യു.എൻ.സി.സി. എസ്സ് ആണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്.മുടിക്കൽ പാലത്തിനു സമീപം ഇ.കെ. വിജയൻ എം.എൽ.എ. കുറ്റിയടിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ . നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബീന , എൻ.കെ.ലീല, പഞ്ചായത്ത് അംഗങ്ങളായ വി. നാണു. ഷീജ നന്ദനൻ , അൽഫോൺസറോബിൻ ,ഷാജു ടോം, ടി.ശശി , വി.ടി. അജിത, സക്കീന ഹൈദർ , മിനി.പി. അസീസ് കെ. , കെ.ആർ.എഫ്.ബി.എ. എക്സി.പി. റജീന, എ.ഇ. വിഷ്ണു കെ.ആർ. ടി.പി. പവിത്രൻ ,സുധീഷ് എടാ നി , അഹമ്മദ് മുള്ളമ്പത്ത് പങ്കെടുത്തു. 27, 28 നരിപ്റ്റ , ഫെബ്രവരി 2, 3 കായക്കൊടി , 7 ന് കാവിലുംപാറ പഞ്ചായത്തുകളിൽ അളവെടുപ്പ് നടക്കും. വിലങ്ങാട് പുല്ലുവായ് മുതൽ മുടിക്കൽ പാലം വരെയുള്ള റീച്ചിന്റെ ടെന്റർ നടപടി ആരംഭിച്ചിട്ടുണ്ട്. 41 കോടി രൂപയാണ് ഈ റീച്ചിന് വകയിരുത്തിയിട്ടുള്ളത്