ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട

സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊന്‍ കുഴി ബോര്‍ഡറിനടുത്ത് വെച്ച് മൈസുരു ഭാഗത്ത് നിന്നും വരികയായിരുന്ന പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാഹനത്തില്‍ നിന്നും ഒന്നേ മുക്കാല്‍ കോടിയോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ഡ്രൈവര്‍ സീറ്റിൻെറ മുന്‍ഭാഗത്തെ അറയില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കുഴല്‍പ്പണം കടത്തിയതിന് കൊടുവള്ളി സ്വദേശികളായ ആറ്റകോയ കെ.സി (24 വയസ്), മുസ്തഫ (32 വയസ്) എന്നിവരെ ബത്തേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുഴല്‍ പണത്തിന്റെ ഉടമയെന്ന് പറയുന്ന മുസ്തഫ, ട/o ബീരാന്‍ കുട്ടി, കരിമ്പനക്കല്‍ വീട്, മോഡേണ്‍ ബസാര്‍, കൊടുവള്ളി എന്നയാള്‍ ടിയാൻെറ പിക്കപ്പ് വാഹനത്തില്‍ കൊണ്ടുവന്ന പണം സ്വര്‍ണ്ണം വിറ്റു കിട്ടിയ പണമാണെന്ന് പറയുന്നു.
പിടിച്ചെടുത്ത കുഴല്‍പ്പണം ബത്തേരി SBI ബാങ്കില്‍ നിന്നും എണ്ണി തിട്ടപ്പെടുത്തിയതില്‍ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി നൂറ്റി എഴുപത് രൂപയാണ് ഉള്ളത്. ആയതിന് പുറമെ 500 രൂപയുടെ ഒരു കള്ളനോട്ടും കാണപ്പെട്ടിട്ടുണ്ട്.
