ബാണാസുര ഡാം പ്രദേശത്ത് പുൽമേടിനു തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി നിയന്ത്രണ വിധേയമാക്കിയത്
Updated: Jan 25, 2022

പടിഞ്ഞാറത്തറ ∙ ബാണാസുര ഡാം റിസർവോയറിലെ മഞ്ഞൂറ ഭാഗത്ത് തീപിടിത്തം. റിസേർവോയറിലെ 100 ഏക്കറോളം വരുന്ന ദ്വീപ് പോലെയുള്ള പ്രദേശത്താണ് ഇന്നലെ വൈകിട്ട് നാലോടെ പുൽമേടിനു തീ പിടിച്ചത് ജൈവ വൈവിധ്യങ്ങളാൽ നിറഞ്ഞ സ്ഥലത്തെ തീപിടിത്തം അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം നിയന്ത്രണ വിധേയമാക്കി. കൽപറ്റയിൽ നിന്നു സ്റ്റേഷൻ ഓഫിസർ കെ.എം. ജോമിയുടെ നേതൃത്വത്തിൽ 2 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.