മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ഏച്ചിലാട്,ചീനവേലി പ്രദേശത്തെ 29 ഭൂമികൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തു

മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ഏച്ചിലാട്,ചീനവേലി പ്രദേശത്തെ 29 ഭൂമികൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തു.കഴിഞ്ഞ നാല്പത്തി അഞ്ച് വർഷത്തെ കൈവശക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. പട്ടയം ലഭിക്കാത്തതിനെ തുടർന്ന് കൈവശക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് പോലും പ്രയാസമനുഭവിക്കുകയായിരുന്നു. ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നിരന്തരമായ ഇടപെടൽ നടന്നിരുന്നു.
കല്ലാച്ചിയിൽ 2019 ൽ ലാന്റ് ട്രിബ്യൂണൽ ഓഫീസ് ആരംഭിച്ചതോടെയാണ്
നടപടി ക്രമങ്ങൾ വേഗത്തിലായത്.
ഏച്ചിലാണ് നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. പട്ടയം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. മുഖ്യ അതിഥിയായി. വടകര ആർ.ഡി.ഒ.സി. ബിജു , ലന്റ് ട്രിബ്യൂണൽ തഹസിൽദാർ രേഖ. കെ., പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ , സാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ സി.പി. ബാബുരാജ്, വി.പി. റീന, ഡെന്നി തോമസ്, ബ്ലോക്ക് മെംമ്പർ കെ.ഒ. ദിനേശൻ , പഞ്ചായത്ത്മെംമ്പർ മാരായ വനജ പട്ടയാട്ട്, തോമസ് കാത്തിരത്തിങ്കൽ, സമീറ ബഷീർ, രാജൻ പാറക്കൽ, ഭൂരേഖ തഹസിൽദാർ ഷംസുദീൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
പങ്കെടുത്തു.