മൂന്നാം തരംഗത്തില്‍ കണ്ടുവരുന്ന അഞ്ച് പ്രധാന രോഗലക്ഷണങ്ങള്‍ ഇവ, നടുക്കുന്ന റിപ്പോർട്ട് ഇങ്ങനെ

മൂന്നാം തരംഗത്തില്‍ കണ്ടുവരുന്ന അഞ്ച് പ്രധാന രോഗലക്ഷണങ്ങള്‍ ഇവ, നടുക്കുന്ന റിപ്പോർട്ട് ഇങ്ങനെ.!!സംസ്ഥാനത്തെ കോവിട് കേസുകളിൽ തൊണ്ണൂറ്റി നാല് ശതമാനവും ഒമൈക്രോൺ മൂലം ആണെന്ന് ആരോഗ്യ മന്ത്രി. ആറു ശതമാനം ഡെൽറ്റ വക ഭേദം മൂലം ആണെന്നും മന്ത്രി പറഞ്ഞു. മൂന്നേ പോയിന്റ് ആറു ശതമാനം രോഗികൾ മാത്രമാണ് ആശുപത്രിയിൽ എത്തുന്നത്. കോവിട് രോഗികളുടെ ഐ സി യു ഉഭയോഗം രണ്ടു ശതമാനം കുറഞ്ഞു. വെന്റിലേറ്റർ ഉപയോഗത്തിലും കുറവ് ഉണ്ടായതായി മന്ത്രി വ്യക്തം ആക്കി. ഗൃഹ പരിചരണത്തിൽ ഉള്ള രോഗികളെ മൂന്നായി തിരിക്കും , സാധാരണ ലക്ഷണം ഉള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം. മൂന്നു ദിവസത്തിനു ഉള്ളിൽ ലക്ഷണങ്ങൾ കുറവില്ല എങ്കിൽ ആശുപത്രിയിൽ ചികിത്സ തേടണം. ഗുരുതര രോഗം ഉള്ളവരും ആശുപത്രി സേവനം തേടണം. സ്വകാര്യ ആശുപത്രി ഉൾപ്പെടെ ഉള്ളവ ചികിത്സ നിഷേധിക്കരുത്. സൗകര്യം ഉണ്ടായിട്ടും, ചികിത്സ നൽകിയില്ല എങ്കിൽ ഗൗരവം ആയി എടുക്കും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടും.രോഗികൾ കൂടുന്നതിന് അനുസരിച്ചു ആശുപത്രിയിലെ ചികിത്സാ സംവിധാനവും കൂട്ടും. അതിനു ആരോഗ്യ വകുപ്പ് സജ്ജമാണ് എന്നും മന്ത്രി അറിയിച്ചു. അതെ സമയം, രണ്ടാം തരംഗത്തിൽ നിന്നും മൂന്നാം തരംഗത്തെ വ്യത്യസ്തം ആക്കുന്ന ചില ഘടകങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തം ആക്കിയിരുന്നു. അതിൽ പ്രധാനമായും ഡൽഹിയിലെ സ്ഥിതി ഗതികളെ കുറിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശകലം ചെയ്തത്. രാജ്യ തലസ്ഥാനത്തു മൂന്നാം തരംഗത്തെ തുടർന്ന് ആളുകളിൽ ഉണ്ടാവുന്ന പ്രധാന ലക്ഷണങ്ങളെ കുറിച്ചാണ് കേന്ദ്ര ആരോഗ്യ മാത്രാലയം വിശതീകരണം നൽകിയത്. മൂന്നാം തരംഗത്തിൽ പ്രധാനം ആയും അഞ്ചു രോഗ ലക്ഷണങ്ങൾ ആണ് ആളുകളിൽ കണ്ടു വരുന്നത്. കഠിനമായതോ അല്ലാതായതോ ആയ പനി. തൊണ്ടയിൽ കരകരപ്പു , പേശികൾ ബലഹീനം ആവുക. ക്ഷീണം എന്നിവയാണ് അഞ്ചു പ്രധാന ലക്ഷണങ്ങൾ.