ലഹരിമുക്ത വേളം പഞ്ചായത്ത് - പ്രചരണം ഊർജ്ജിതമാക്കി ലഹരി വിരുദ്ധ കോർഡിനേഷൻ കമ്മിറ്റി.

ലഹരിമുക്ത വേളം പഞ്ചായത്ത് - പ്രചരണം ഊർജ്ജിതമാക്കി ലഹരി വിരുദ്ധ കോർഡിനേഷൻ കമ്മിറ്റി.
വേളം:
ലഹരി മുക്ത വേളം ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യപ്രഖ്യാപനവുമായി ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര പുളക്കൂലിൽ നിന്ന് ആരംഭിച്ച് പള്ളിയത്ത് സമാപിച്ചു. നാദാപുരം ഡി.വൈ.എസ്.പി. ടി.പി. ജേക്കബ്ബ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമകുളമുള്ളതിൽ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ.സി. ബാബു, എം.എ. കുഞ്ഞബ്ദുളള, കെ.കെ. മനോജൻ , കെ.കെ.അബ്ദുള്ള, സി.രാജീവൻ, ടി.വാസു, പി.രാധാകൃഷ്ണൻ മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സറീന നടുക്കണ്ടി, വി.പി.സുധാകരൻ, പി.സൂപ്പി മാസ്റ്റർ, കെ.കെ.ഷൈനി, ഇ.പി.സലിം, ടി.വി.കുഞ്ഞിക്കണ്ണൻ, എം.സി. മൊയ്തു, അനിഷ പ്രദീപ്, തായന ബാലാമണി, പി.പി. ചന്ദ്രൻ, സി.പി. ഫാത്തിമ, സുമ മലയിൽ, കെ. അസീസ്, ടി.കെ. കരിം മാസ്റ്റർ, എം. സബീഷ് , ടി.കെ. റഫീഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോധവൽക്കരണ ക്ലാസ്സുകൾ പൂർത്തിയായി. എക്സൈസ് ഉദ്യോഗസ്ഥരായ സി.പി.ചന്ദ്രൻ, എം.എം.ഷൈലേഷ് കുമാർ, ഗണേശൻ, രാമകൃഷ്ണൻ തുടങ്ങിയവരും കുറ്റ്യാടി സബ്ബ് ഇൻസ്പെക്ടർ സമീർ, മുനീർ തുടങ്ങിയവർ വാർഡുകളിൽ നടന്ന ബോധവൽക്കരണ ക്ലാസ്സുകളിൽ പങ്കെടുത്തു.