top of page
1024.jpg
Search

വിത്ത് തേങ്ങ സംഭരണം കുറ്റ്യാടി മേഖലയിൽ നിന്നും 10 ലക്ഷമാണ് സർക്കാർ സംഭരിക്കുന്നത്


വിത്ത് തേങ്ങ സംഭരണം കുറ്റ്യാടി മേഖലയിൽ നിന്നും 10 ലക്ഷമാണ് സർക്കാർ സംഭരിക്കുന്നത്

രണ്ട് സ്ക്കീമിലൂടെയാണ് നടപ്പാക്കുന്നത്

1 കേര സമുദ്ധി

2 നാളികേര കൗൺസിൽ

സ്കീം നടപ്പിലാക്കുന്ന സമയം

2021 ഡിസമ്പർ മുതൽ 2022 മെയ് വരെയാണ് പദ്ധതി രേഖകളിൽ കൃത്യമായി കാലാവധി പറയുന്നുണ്ട്

കഴിഞ്ഞ കാലങ്ങളിലെല്ലാം മാർച്ച് മാസത്തിലും സംഭരിക്കാരുണ്ട്

തനത് സാമ്പത്തിക വർഷത്തിലെ അനുവദിച്ച ഫണ്ട് തീർന്നാലും സംഭരണം തുടരാറാണ് പതിവ്

എന്നാൽ ഈ വർഷം സംഭരണം ലഭിച്ച തുകയ്ക്ക് മാത്രമായി നിജപെടുത്തിയിരിക്കുന്നു

രണ്ടാം വിളവെടുപ്പ് പൂർണ്ണമായും മാർച്ച് മാസത്തിൽ നിർത്തി

വിളവെടുത്ത 50000 ത്തോളം വിത്ത് നാളികേരം കർഷകന്റെ കൃഷിയിടത്തിൽ കൃഷി വകുപ്പ് തെരഞ്ഞടുത്തിട്ടും ഫാമുകളിലേക്ക് കയറ്റി അയക്കാതെ നശിക്കുന്നു

കുറ്റ്യാടി മേഖലയിലെ കർഷകർക്ക് ആശ്വാസമായ പദ്ധതി ജീവനക്കാർ സാമ്പത്തിക വർഷത്തിന്റെ ചുവപ്പ് നാട പറഞ്ഞ് കീഴ്മേൽ മറിക്കുന്നു

പദ്ധതി കാലവധി സ്കീമിൽ വ്യക്തമായി പറഞ്ഞിട്ടും അട്ടിമറിക്കുന്നതിന്റെ ഗൂഡ ലക്ഷ്യം മനസിലാവുന്നില്ല

50 ദിവസത്തെ ഇടവേളകളിൽ 3 തവണ വിത്ത് തേങ്ങ സംഭരിക്കുന്നത്

എന്നാൽ ഏറ്റവും നല്ല വിത്ത് തേങ്ങ ലഭിക്കുന്ന രണ്ടാം വിളവെടുപ്പ് നടത്താതെ നിൽക്കുന്നു

ഇത് വിവിധ ഫാമുകൾക്കും ഗുണകരമല്ല

വൈകി ഫാമുകളിൽ വിതരണം ചെയ്യുമ്പോൾ ഫീൽഡിൽ വേണ്ട പ്രിസർവേഷൻ ചെയ്യാത്ത വിത്ത് തേങ്ങകളും ( കയറ്റി അയക്കാതെ കൃഷിയിടത്തിൽ സൂക്ഷിച്ചത് ) ഫാമുകളിൽ വൈകി പാകുമ്പോൾ തൈകളുടെ മുളയ്ക്കുന്നതിന്റെ ശതമാനം ഗണ്യമായി കുറയും ഇത് ഫാമുകൾക്ക് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാവുന്നു

കർഷകർ വിത്ത് തേങ്ങയുടെ വില തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ ലഭിക്കുന്നതിന് യാതോരു എതിർപ്പും പറയാതിരുന്നിട്ടും

വിത്ത് തേങ്ങ സംഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കതിരെ സമഗ്ര അന്വേഷണം നടത്തണം

സർക്കാരിന്റെ ഒരു വലിയ പദ്ധതി ചുവപ്പുനാടയുടെ കള്ള പേരിൽ തകർക്കുന്നത് സർക്കാരിനെ കളങ്കപ്പെടുത്താനാണന്ന് മനസിലാക്കാൻ കുറേ വർഷങ്ങളായി വിത്ത് തേങ്ങ നൽകുന്ന ഞങ്ങൾക്ക് ഉത്തമ ബോധ്യമുണ്ട്

സ്വതത്രമായ അന്വേഷണവും നടപടികളും വേണമെന്ന് ആവശ്യപ്പെടുന്നു

(മാർച്ച് മാസത്തിൽ സംഭരിക്കാത്ത വിവരം കർഷകരിൽ നിന്ന് മറച്ചുവെച്ച വർക്കതിരേയും അന്വേഷണം ആവശ്യപ്പെടുന്നു)

22 views0 comments
bottom of page