ശ്രീജേഷ് ഊരത്തിന് ഭാരതീയം പുരസ്കാരം

കുറ്റ്യാടി: വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ശ്രീജേഷ് ഊരത്തിനാണ് പുരസ്കാരം.
യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റായിരിക്കെ തുടക്കം കുറിച്ച ഗ്രീൻ ലീഫ് പദ്ധതിയുടെ കഴിഞ്ഞ 9 വർഷക്കാലത്തെ നിരന്തര ഇടപെടലുകളുടെയും പരിസ്ഥിതിക്ക് ഊർജം പകരുന്ന പ്രവർത്തനങ്ങളുടെയും ഫലപ്രാപ്തി പരിഗണിച്ചാണ് ഈ പുരസ്കാരം ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി പാതയോരങ്ങളിലും, പൊതു സ്ഥാപനങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക. അത് പരിപാലിക്കുക. പരിസ്ഥിതി സെമിനാർ, സാമൂഹ്യവൽക്കരണം, വഴിയോരങ്ങളിൽ തണൽമരങ്ങൾ, ഔഷധസസ്യവിതരണം, തുണി സഞ്ചി പ്രോത്സാഹന പരിപാടികൾ, വിദ്യാർത്ഥികൾക്കായി പരിസ്ഥിതി വിഷയത്തിൽ വിവിധ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റായിരിക്കുമ്പോൾ ഗ്രീൻ ലീഫ് പദ്ധതിയിലൂടെ ശ്രീജേഷ് ഊരത്ത് നടപ്പിലാക്കിയത്.സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഈ പദ്ധതിയുടെ വിജയമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്
നിലവിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും, കുറ്റ്യാടി പ്രസ്സ് ഫോറം പ്രസിഡൻ്റുമാണ്.
മാർച്ചിൽ കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ പുര്സ്കാരം വിതരണം ചെയ്യും.10000 രൂപയും ശിൽപ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
പടം :ശ്രീജേഷ് ഊരത്ത്