സ്കൂൾ ഉച്ചഭക്ഷണ തുക അടിയന്തരമായി വർധിപ്പിക്കണമെന്ന് KPPHA കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപെട്ടു

കുറ്റ്യാടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കണ്ടിജൻ്റ് തുക അടിയന്തിരമായി വർധിപ്പിക്കണമെന്ന് എയ്ഡഡ് പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ സംഘടനയായ കെ.പി. പി. എച്.എ കോഴിക്കോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു.2016 ൽ സർക്കാർ നിശ്ചയിച്ച ഒരു കുട്ടിക്ക് എട്ട് രൂപ എന്ന നിരക്ക് തന്നെയാണ് ഇപ്പോഴും തുടരുന്നത്.ഈ തുക കൊണ്ട് തന്നെയാണ് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും കൊടുക്കേണ്ടതെന്നും അറിയിച്ചു. ഹഹെഡ്മാസ്റ്റർമാരുടെ ഓഡിറ്റ് നടപടികൾ സമയ ബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വടയം സൗത്ത് എൽ.പി.സ്കൂളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് അലക്സ് പി.ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സി.അബ്ദുസ്സലാം, ജില്ല വൈസ് പ്രസിഡൻ്റ് ഇ.ആയിഷ, ജില്ല സെക്രട്ടറി പി.വി.ഷാജി, ട്രഷറർ എൻ.സി.അബ്ദുല്ലക്കുട്ടി,
അസി.സെക്രട്ടറിമാരായ കെ.ജിജി, അബ്ദുറഹ്മാൻ, വനിത ഫോറം ജില്ല കൺവീനർ പി.ആർ. ബിൻസി, സ്വാഗത സംഘം ജനറൽ കൺവീനർ ഇ.അഷ്റഫ്, സി.സി.തങ്കമണി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.അനിൽകുമാർ ഉപഹാരം നൽകി. വനിത ഫോറം സംസ്ഥാന കൺവീനർ കെ. കെ. അജിതകുമാരി അധ്യക്ഷത വഹിച്ചു.കെ.പി. ദിനേശൻ, പി.കെ. സുരേഷ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.കെ.കെ. മനോജൻ ആധ്യക്ഷത വഹിച്ചു. ബി.രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. വേണുഗോപാലൻ, സുബൈർ, പി.സി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.