ലഹരി വിരുദ്ധ പ്രചരണവുമായി വേളം ഗ്രാമ പഞ്ചായത്ത്

:-
സമൂഹത്തിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലായ്മ ചെയ്യാനും വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന ആ ഭാസകരമായ ആഘോഷങ്ങൾ ഇല്ലാതാക്കാനും വേണ്ടി വേളം ഗ്രാമ പഞ്ചായത്ത് കർമ്മ പരിപാടികൾ തയ്യാറാക്കി. ജനപ്രതിനിധികൾ, പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ, സ്കൂൾ അധികൃതർ യു വ ജന പ്രതിനിധികൾ എന്നിവരുടെ യോഗം കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. വിമുക്തി പ്രവർത്തനം സജീവമാക്കുക, വാർഡ് തല ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, ലഹരി വിരുദ്ധ പ്രചരണത്തിനു വേണ്ടി പോസ്റ്റർ മൽസരം, ഉപന്യാസ മൽസരo ഇവ നടത്തുക, എക്സൈസ വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് , സൈക്കിൾ റാലി തുടങ്ങിയ പരിപാടികൾ ഘട്ടം ഘട്ടമായി നടത്താൻ യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിക്കാനും തീരു മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. കെ.സി. ബാബു ,നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ടി.രമേശ്, ടി.പി. അനീഷ് കുമാർ, ടി.വി.കുഞ്ഞിക്കണ്ണൻ, കെ.സി. മുജീബ് റഹ്മാൻ, പി.എം. കുമാരൻ മാസ്റ്റർ, ഇ.കെ. കാസിം, പറമ്പത്ത രാധാകൃഷ്ണൻ മാസ്റ്റർ, വി.കെ.അബ്ദുള്ള, സുമ മലയിൽ, കെ.വി.അരവിന്ദാക്ഷൻ, കെ. സത്യൻ, കെ.വി. നൗഫൽ, ടി.എം. രാജൻ തുടങ്ങിയവർ പങ്കെടുത്തു.