വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

വിലങ്ങാട് പുഴയിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
വിലങ്ങാട് പമ്പ് ഹൗസിന് സമീത്തെ പുഴയിലാണ് അപകടം.
കൂവത്തോട്ട് പാപ്പച്ചൻ്റെ മകൻ ഹൃദിൻ (22 വയസ്)
ആലപ്പാട്ട് സാബുവിൻ്റെ മകൾ ആഷ്‌മിൻ (14 വയസ്)
എന്നിവരാണ് സമീപത്തെ പുഴയിൽ വീണ്
മരണപെട്ടത്.

ഇതിൽ ഒരാൾ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേരും പുഴയിൽ വീഴുകയായിരുന്നു.
ഒരാളെ നാട്ടുകാർ രക്ഷപെടുത്തി.
മരിച്ച രണ്ട് പേരും ബാങ്ക്ളൂരിൽ നിന്നും ബന്ധുവീട്ടിൽ ഈസ്റ്റർ അവധിക്ക് എത്തിയതാണ്.