കുറ്റ്യാടി ടൗൺ വികസന പദ്ധതിയുടെ ഭാഗമായുള്ള ഓവുചാൽ പരിഷ്ക്കരണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത്
നാട്ടുകാർക്ക് ദുരിതമാകുന്നു.
ഫൂട്ട് പാത്തും, ഓവുചാലും പൊളിച്ചിട്ടത് അപകടങ്ങൾക്കും കാരണമാകുന്നു.

2019 ൽ ടെണ്ടറായ പ്രവൃത്തിയാണ് കരാറുകാരൻ്റെ അനാസ്ഥ കാരണം ഇഴഞ്ഞ് നീങ്ങുന്നത് കുറ്റ്യാടി ടൗണിൽ കോഴിക്കോട് റോഡിലും,നാദാപുരം റോഡിലും കുറച്ച് ഭാഗം മാത്രം ഓവ് ചാൽ നിർമ്മിച്ച ശേഷം മൂന്ന് മാസം മുമ്പാണ് വയനാട് റോഡിൽ പണി ആരംഭിച്ചത്. ഫൂട്ട് പാത്തും ഓവുചാലും പൊളിച്ചിട്ടത് പലയിടങ്ങളിലും അതേപടി കിടക്കുന്നു.
ഫൂട്ട്പാത്ത് പൊളിച്ച് മാറ്റിയതോടെ കച്ചവടം ചെയ്യാൻ കഴിയാതെ വ്യാപാരികളും വഴി നടക്കാനാവാതെ നാട്ടുകാരും ഏറെ ദുരിതത്തിലാണ്.
ഗതാഗത കുരുക്കും നിത്യ സംഭവം
കുറ്റ്യാടി ഗ്രാമപഞ്ചായത്തും, നാട്ടുകാരും ദുരിതം ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് മന്ത്രിക്ക് വരെ പരാതി നൽകിയതാണ്
പണി വേഗത്തിലാക്കുന്നതിന് ആവശ്യമായ ചലനങ്ങൾ ഒന്നും ഉണ്ടായില്ല.
ഫൂട്ട് പാത്തും ഓവുചാലും പൊളിച്ച് മാറ്റിയ ഇടങ്ങളിൽ മഴ പെയ്ത് വെള്ളം നിറഞ്ഞാൽ കുഴിയിൽ വീണ് കാൽനട യാത്രക്കാരും വാഹനങ്ങളും അപകടത്തിൽ പെടുന്ന സംഭവങ്ങളും പതിവാണ്.
പരാതികൾ പറഞ്ഞ് മടുത്ത വ്യാപാരികളും, നാട്ടുകാരും, യുവജന സംഘടനകളും പി.ഡബ്യു.ഡി ഓഫിസിലേക്ക് ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ്.
ടൗണിലെ ഓടകൾ പുതുക്കി നിർമ്മിച്ച്
കൈവരികൾ സ്ഥാപിച്ച് ഫൂട്ട് പാത്തിൽ ടൈൽ പതിക്കുന്ന തിനാണ് പൊതുമരാമത്ത് വകുപ്പ് 2019 ൽ
2 കോടി രൂപ അനുവദിച്ച് കരാർ നൽകിയത്.