പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ വിഷുദിനത്തിൽ ഓട്ടോ തൊഴിലാളിയുടെ വേറിട്ട പ്രതിഷേധം
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ തൊട്ടിൽപ്പാലം
കുണ്ട്തോട്ടിൽ വിഷുദിനത്തിൽ ഓട്ടോ തൊഴിലാളിയുടെ വേറിട്ട പ്രതിഷേധം
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
ഓട്ടോയിൽ കയർ കെട്ടി ഓട്ടോ കടിച്ച് വലിച്ച് കൊണ്ടായിരുന്നു പ്രതിഷേധം.
ഓട്ടോ തൊഴിലാളി യായ കുണ്ട്തോട്ടിലെ ബിജു വാണ്
കുണ്ട്തോട് ടൗണിലൂടെ ഓട്ടോ കടിച്ച് വലിച്ച് കൊണ്ടുപോയത്.
18 വർഷമായി ഓട്ടോ തൊഴിലാളിയാണ് ബിജു.
പൊന്നൂസ് എന്ന പേരാണ് ബിജുവിൻ്റെ ഓട്ടോയ്ക്ക് അതിന് വെയിറ്റ് കുറവായത് കൊണ്ട്.
വെയിറ്റുള്ള മറ്റൊരു ഓട്ടോയാണ്
കടിച്ച് വലിച്ച് പ്രതിഷേധിക്കാൻ ബിജു തിരഞ്ഞെടുത്തത്.
500 രൂപയ്ക്ക് ഇന്ധനം അടിച്ചാൽ ആ ഇന്ധനം കൊണ്ട് കുണ്ട്തോട് പോലുള്ള മലയോര മേഖലയിൽ ഒരു ദിവസം ഓടിയാൽ ഏകദേശം 800 രൂപയാണ് കിട്ടുക.

നിലവിലെ സാഹചര്യത്തിൽ ഇന്ധനവില വർദ്ധനവ് കാരണം ഓട്ടോ തൊഴിൽ പ്രതിസന്ധിയിൽ ആയ സാഹചര്യത്തിലാണ് വിഷുവിന്
ഇത്തരത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബിജു പറഞ്ഞു.