ഇന്ത്യൻ റയിൽവേ ബാസ്ക്കറ്റ് ബോൾ താരം കുറ്റ്യാടി കുറ്റ്യാടി പാതിരിപ്പറ്റയിലെ ലിത്താര മരണപെട്ടു.

ഇന്ത്യൻ റെയിൽവേ ബാസ്കറ്റ് ബോൾ താരം കുറ്റ്യാടി പാതിരിപ്പറ്റയിലെ കത്തിയണപ്പൻ ചാലിൽ കരുണന്റെ മകൾ ലിത്താരയെ (22)ബീഹാറിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
പതിവുപോലെ ചൊവ്വാഴ്ച രാവിലെ രാവിലെ വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് ഫ്ലാറ്റ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്ലാറ്റ് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ ആയതിനാൽ ഉടമ പോലീസിൽ അറിയിക്കുകയും പോലീസ് വന്നു തുറന്നു നോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബന്ധുക്കളും, നാട്ടുകാരും ഇന്ന് (ബുധൻ) ബിഹാറിൽ എത്തിയിട്ടുണ്ട്. പട്ന ദാനപൂരിലെ
ഡി.ആർ.എം ഓഫീസിൽ ജോലിചെയ്യുന്ന ലിത്താര വിഷുവിന് നാട്ടിൽ വന്ന് മടങ്ങിയതാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം എന്ന ആവശ്യവും പരാതിയിലുണ്ട്.
മരണത്തെ പറ്റി സമഗ്ര അന്യേഷണം ആവശ്യപെട്ട് പാട്നയിലെ രാജീവ് നഗർ പോലീസിലും ബന്ധുക്കൾ പരാതി നൽകി.
അമ്മ: ലളിത
സഹോദരങ്ങൾ: ബിൻസി, ബിന്യ