1024.jpg
Search

യാത്രയയപ്പ് സമ്മേളനം


സർവ്വീസ്സിൽ നിന്നും വിരമിക്കുന്ന ഫയർ & റസ്കൂ സർവ്വീസ്സസ് വകുപ്പിലെ ജീവനക്കാർക്ക് വേണ്ടി നാദാപുരം ഫയർ സ്റ്റേഷനിൽ യാത്രയയപ്പ് സമ്മേളനവും ജീവനക്കാരുടെ കുടുംബ സംഗമവും നടത്തി. അഗ്നിരക്ഷാ സേന കോഴിക്കോട് റീജിനൽ ഫയർ ഓഫീസർ ടി രജീഷ് ഉൽഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. നാദാപുരം നിലയത്തിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർമാരായ വി.വി രാമദാസൻ , കെ.പി വിജയൻ , പാനൂർ , പേരാമ്പ്ര നിലയങ്ങളിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർമാരായ കെ. അശോകൻ , സി സജീവൻ , കെ. ദിലീപ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വാർഡ് മെമ്പർ എം.സി. സുബൈർ, കെ. അരുൺ , ഇ സി നന്ദകുമാർ , കെ.സി സുജേഷ് കുമാർ , ടി.വിനോദൻ , എ സതീഷ് , എം ബൈജു , എം മനോജ്, പി.കെ ജയ്സൽ എന്നിവർ സംസാരിച്ചു.

70 views0 comments