കുറ്റ്യാടി ചുരം റോഡിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ അപകടത്തിൽ പെട്ട് ഒരാൾക്ക് പരിക്ക്.

കുറ്റ്യാടി ചുരം റോഡിൽ വയനാട് ഭാഗത്ത് നിന്നും വളവുമായി ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ ബ്രേക്ക് ഡൗണായി പൂതം പാറയ്ക്കും മുളവട്ടത്തിനുമിടയിൽ കൈയാല യിൽ ഇടിച്ച് നിന്നുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന വളയം സ്വദേശി വർഗ്ഗീസിന് പരിക്കേറ്റു.

പരിക്ക് ഗുരുതരമല്ല.
ബ്രേക്ക് നഷ്ടമായി ന വേഗതയിൽ താഴോട്ട് വരുന്ന വാനിൻ്റെ ഡ്രൈവർ
മുന്നിൽ കെ.എസ്സ്.ആർ.ടി സിബസ്സ് ശ്രദ്ധയിൽപെട്ടതോടെ വലീയ അപകടം ഒഴിവാക്കാൻ വാൻ കൈയാലയിൽ ഇടിപ്പിക്കുകയായിരുന്നു