വെള്ളത്തിൽ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപെടുത്തി.നാടിൻ്റെ അഭിമാനമായി നിഹാദ്

കഴിഞ്ഞ ദിവസം തളീക്കര കല്ലറെച്ചി അണക്കെട്ടിൽ വീണു അപകടത്തിൽ പെട്ട നാല് വയസ്സുകാരനെ സ്വന്തം ജീവൻ പണയം വെച്ച് നാലടിയോളം ഉയരത്തിലുള്ള വെള്ളത്തിൽ അതി സാഹസികവും ധൈര്യപൂർവ്വവും ഇറങ്ങി രക്ഷാപ്രവർത്തനം നടത്തി ഈ പന്ത്രണ്ട് വയസ്സുകാരൻ നിഹാദ്,
ഉച്ച സമയത്ത് വീട്ടിലറിയാതെ അണക്കെട്ടിൻ്റെ ഭാഗത്തേക്ക് വന്ന കുട്ടി കാല് തെറ്റി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു ,രണ്ട് മിനുട്ടോളം വെള്ളത്തിൽ ജീവനുവേണ്ടി മല്ലിട്ട കുട്ടിയെ അതുവഴി വന്ന നിഹാദ് വെളളത്തിൽ വെള്ളത്തിന് മുകളിൽ ഒരു കൈ പൊങ്ങി നിൽക്കുന്നത് കണ്ടു സംശയം കാരണം നോക്കുകയായിരുന്നു.കൂടെയുള്ളവർ വരാൻ കാത്തു നിൽക്കാതെ ഉടനടി എടുത്തു ചാടി നിഹാദ് നാലുവയാസ്സുകാരന് രക്ഷകനാവുകയായിരുന്നൂ.
മുതിർന്നവർ പോലും പകച്ച് നിൽക്കുന്ന അവസരത്തിൽ നിഹാദിൻ്റെ സമയോചിതവും ഉത്തരവാദിത്വപൂർവ്വമായ പ്രവർത്തനം സ്തുത്യർഹമാണ്.
മാണിക്കോത്ത് റഹീമിൻ്റെയും അസ്മയുടെയും മകനായ നിഹാദ് നിലവിൽ കുറ്റിയാടി MIUP സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്