കുറ്റ്യാടിക്കടുത്ത് ടിപ്പറിടിച്ച് കുട്ടി മരിച്ചു.

കുറ്റ്യാടി - വടയത്ത് ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസുകാരൻ മരിച്ചു. ഓട്ടോറിക്ഷ ഇറങ്ങി സഹോദരങ്ങള്‍ നടന്നു പോകുന്നതിനിടിയല്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തീക്കുനി -കുറ്റ്യാടി റോഡില്‍ വടയം പള്ളിക്കടുത്ത് സന്ധ്യക്ക് ആറുമണിയോടെയാണ് സംഭവം. പള്ളിക്കടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ചുണ്ടേമ്മല്‍ അസ്ലമിന്റെ മകന്‍ മുഹമ്മദ് അഫ്‌നാനാണ് മരിച്ചത്. വടയം സൗത്ത് എല്‍ പി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ്. അപകടം നടന്ന ഉടനെ കുട്ടിയെ കുറ്റ്യാടി ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത വേഗതയിലെത്തിയ ടിപ്പര്‍ കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കുറ്റ്യാടി ഗവ ആശുപത്രി മോര്‍ച്ചറിയല്‍. മാതാവ് ; ഉമൈറ.സേേഹാാദരന്‍ അദ്‌നാന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജുമ മസ്ജിദില്‍ ഖബറടക്കും.