പുത്തൂർ പത്മനാഭൻ മാസ്റ്റർ നിര്യാതനായി

സാമൂഹിക, സാംസക്കാരിക രാഷ്ട്രീയമേഖലയിലെ നിറസാന്നിധ്യം LDF നേതാവ് കോൺഗ്രസ് എസ് ,N.C. P എന്നീ പാർട്ടികളിൽ ദീർഘകാലപ്രവർത്തിച്ച് LDF ന്റെ സംസ്ഥാനത്തെ കരുത്തനായ നേതാക്കളിൽ ഒരാളായിരുന്നു.
പുത്തൂർ പത്മനാഭൻ മാസ്റ്റർ . കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മലബാറിലെ ആദ്യകാല നേതാവ് ആശയപരമായ വിയോജിപ്പിനെ തുടർന്ന് അടിയന്തരാവസ്ഥക്കു മുമ്പു തന്നെ കോൺഗ്രസ് വിട്ട് ഇടതുചേരിയിലേക്ക് വന്നു. അവസാന കാലം വരെ അത് തുടർന്നു.
കല്ലാച്ചി പയന്തോങ്ങ് പുത്തൂർ തറവാട്ടിലെ അംഗം . 1993 മുതൽ മരുതോങ്കരയിൽ സ്ഥിര താമസം. മരുതോങ്കരയിലെ സാംസക്കാരിക രാഷ്ട്രീയ മേഖലകൾക്കു കൂടി തീരാ നഷ്ടമാണ് മാഷിന്റെ നിര്യാണത്തിലൂടെ വന്നു ചേർന്നിരിക്കുന്നത്.
വട്ടോളി H.Sലെ മുൻ അധ്യാപകനാണ് പുത്തൂർ പത്മനാഭൻ മാസ്റ്റർ . ഒരു വർഷത്തോളമായി വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക്
