നാടൻ തോക്ക് കണ്ടെത്തി.

തൊട്ടിൽപ്പാലം: പേരാമ്പ്രയിൽ മൊബൈൽ ഫോൺ കളവ് കേസുമായി ബന്ധപെട്ട് പേരാമ്പ്ര പോലീസ് നടത്തിയ പരിശോധനയിൽ മരുതോങ്കര ചെക്കൂറയിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി. മൊബൈൽ കളവ് കേസുമായി ബന്ധപെട്ട് ടവർ ലൊക്കേഷനായി കാണിച്ച മരുതോങ്കരയിലെ ചെക്കൂറയിലെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് ഇന്നലെ ഒറ്റക്കുഴൽ പഴകിയ നാടൻ തോക്ക് കണ്ടെത്തിയത്.
തോക്ക് കണ്ടെത്തിയതുമായി ബന്ധപെട്ട് തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു