കുറ്റ്യാടി നിട്ടൂർ പന്തീരടി കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു

കുറ്റ്യാടി: നിട്ടൂർ പന്തീരടി കുളത്തിൽ കുളിക്കാനിറങ്ങിയ മദ്ധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നിട്ടൂരിലെ തെറ്റത്ത്മീത്തൽ ബാബു
(60) ആണ് മുങ്ങി മരിച്ചത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം തുടർന്ന് നാദാപുരത്ത് നിന്ന് എത്തിയ അഗ്നിശമന സേനാവിഭാഗവും നാട്ടുകാരും ചേർന്ന് മൃതശരീരം പുറത്തെടുക്കുകയായിരുന്നു. കുറ്റ്യാടി ഗവ: ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതശരീരം നാളെ വീട്ട് വളപ്പിൽ സംസ്കരിക്കും
ഭാര്യ:വൽസല, മക്കൾ: ബവിന, ബവിത. മരുമക്കൾ: സുരേഷ്, (കരിങ്ങാട്) മനോജ് (വെള്ളമുണ്ട )
സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗോപി