കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള വട്ടോളി നാഷണൽ ഹയർ സെക്കൻ്ററീസ്കൂളിൽ നടന്നു.

കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ചന്ദ്രി അധ്യക്ഷത വഹിച്ചു.
നവീൻ.എ നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം പദ്ധതി വിശദീകരണം ചെയ്തു.
ഡെപ്യുട്ടി ഡി.എം.ഒ പീയൂഷ് നമ്പൂതിരി മുഖ്യ അതിഥി യായിരുന്നു.
ഡോക്ടർ
അനീന ഡി.പി.എം ആ യുഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി.ജി ജോർജ് മാസ്റ്റർ, ഒ.ടി നഫിസ, കെ.ബാബു,
വി.കെ റീത്ത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ ലീല, എം.പി കുഞ്ഞിരാമൻ
എന്നിവർ സംസാരിച്ചു.
ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ലീബ സുനിൽ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ ദിനേശൻ നന്ദിയും രേഖ പെടുത്തി.
ആരോഗ്യ മേളയുടെ ഭാഗമായി ഫുഡ് ഫെസ്റ്റിവൽ, മെഗാതിരുവാതിര,വനിതകളുടെ കമ്പവലി,വിവിധ സ്റ്റാളുകൾ,ജനറൽ മെഡിക്കൽ ക്യാമ്പ്,ജീവിത ശൈലി രോഗ നിർണയം, കാർഡിയോളജി, ജനറൽ മെഡിസിൻ,ശിശു രോഗം, നേത്രരോഗം തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ആയുഷ് ഡോക്ടർമാരുടെ സേവനവും മരുന്നും ലഭ്യമാക്കി കൊണ്ട്
മെഡിക്കൽ ക്യാമ്പ് എന്നിവയും നടന്നു,