top of page
1024.jpg
Search

കക്കയം ജലസംഭരണിയിൽ റെ‍ഡ് അലേർട്ട്; ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു


കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.90 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ റെ‍ഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് വളരെ വേ​ഗത്തിൽ ഉയരുന്നതിനാൽ വ്യാഴാഴ്ച (ജൂലൈ ഏഴ്) വൈകീട്ട് മുതൽ ജലസംഭരണിയിൽനിന്നും വെള്ളം തുറന്നുവി‌ടുമെന്ന് കെ.എസ്.ഇ.ബി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടർ ഉയർത്തി 150 ഘനമീറ്റർ/ സെക്കന്റ് എന്ന നിരക്കിൽ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.



പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശക്തമായ മഴ തുടരുകയാണെങ്കിൽ രാത്രിയോടു കൂടി ജലനിരപ്പ് 757.50 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.


ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴിക്കോട്

(PR/CLT/119- 07/22)


സമയം: 6.00 PM

61 views0 comments
bottom of page