മുഹമ്മദ് ഇവാന്റെ ചികിത്സക്കു വേണ്ടിയുള്ള ധന ശേഖരണത്തിൽ കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും
പങ്കാളികളായി

എസ്.എം.എ. ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്കു വേണ്ടിയുള്ള ധന ശേഖരണത്തിൽ കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും പങ്കാളികളായി. വടകരയിൽ നിന്നും പെരിങ്ങത്തൂരിൽ നിന്നും നിരവധി വളണ്ടിയർമാർ കവലകളിൽ ബക്കറ്റു പിരിവു നടത്തിയാണ് ഫണ്ട് സ്വരൂപിച്ചത്. വടകരയിൽ നഗരസഭ കൗൺസിലർ പി.കെ.സി.അഫ്സലും പെരിങ്ങത്തൂരിൽ കൗൺസിലർ എം.പി.കെ.അയ്യൂബും ഉത്ഘാടനം ചെയ്തു.കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു കൊണ്ടാണ് വളണ്ടിയർമാർ കടകളിൽ നിന്നും യാത്രക്കാരിൽ നിന്നും ഫണ്ട് സ്വരൂപിച്ചത്.ചെയർമാൻ ബഷീർ നരയങ്കോടും കൺവീനർ ഇ.മുഹമ്മദ് ബഷീറും ഫണ്ട് കലക്ഷന് നേതൃത്വം നൽകി.