വേളം പഞ്ചായത്ത് ഓഫീസിലേക്ക് N R E Gവർക്കേഴ്സ് യൂനിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാർച്ചും ധർണ്ണയും നടത്തി

കുറ്റ്യാടി: വേളം പഞ്ചായത്ത് ഓഫീസിലേക്ക് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാർച്ചും ധർണ്ണയും നടത്തി. തൊഴിലുറപ്പ് പ്രവൃത്തികൾ ഉടനെ ആ രംഭിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന വേളം പഞ്ചായത്ത് അധികൃതരുടെ നടപടി അവസാനിപ്പിക്കുക, രജിസ്റ്റർ ചെയ്ത മുഴുവൻ കുടുംബങ്ങൾക്കും 100 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക,
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മെറ്റിരിയൽ വർക്കുക ൾ ഉടൻ ആരംഭിക്കുക. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണപി.വത്സൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.ബീന കോട്ടേമ്മൽ അധ്യക്ഷത വഹിച്ചു.
കെ.കെ മനോജൻ സ്വാഗതം രേഖപ്പെടുത്തി
കെ.സുരേഷ്, സുമ മലയിൽ, പി ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷിജി കാവിൽ, പി.കെ.ശൈലജ, റീന പവിത്രൻ, എന്നിവർ നേതൃത്വം കൊടുത്തു