ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു..

നരിപ്പറ്റ :ഭരണ ഘടന സ്ഥാപനങ്ങളോടും, ഭരണഘടന യോടും അനാദരവ് കാണിക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ക്കെതിരെയും, കേന്ദ്ര ഭരണാ ധികാരികൾക്ക് കുഴലൂത്തു നടത്തുന്ന CPM നേതാക്കൾക്കുമെ തിരെ കെ. പി. സി. സി. ആഹ്വനം അനുസരിച്ചു നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ. എടുത്തു. മണ്ഡലം കോൺഗ്രസ് വൈ. പ്രസിഡണ്ട് എം. കുഞ്ഞിക്കണ്ണ ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മണ്ഡലം പ്രസിഡണ്ട് സി. കെ. നാണു ഉദ്ഘാടനം ചെയ്തു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. ടി. പി. വിശ്വനാഥൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊ യ്യാൽ ഭാസ്കരൻ, അഖിൽ നരിപ്പറ്റ, അച്യുതൻ. കെ, ഫാറൂഖ് കാണം കണ്ടി, ബാബു കുയിതേരി, ആർ. കെ. അനീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹരിപ്രസാദ്, രേഷ്മ. കെ, തുടങ്ങിയവർ സംസാരിച്ചു. . അൻവർ പാലോത് , നാണു എം, സുജിഷ തീനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.