നിട്ടൂർ കോറോത്ത് ചാൽ പരദേവതാ ഭഗവതീ ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ചയാൾ പിടിയിൽ
കുപ്രസിദ്ധ ഭണ്ഡാരം മോഷ്ടാവ് കുഞ്ഞികണ്ടി അബ്ദുള്ളയെ കുറ്റ്യാടി എസ്. ഐ ഷമീർ, എസ്.ഐ മുനീർ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് റൂറൽ എസ്.പിയുടെ കീഴിലുള്ള സ്പഷെൽ ആക്ഷൻ ഗ്രൂപ്പിലെ അംഗങ്ങളായ scpo ബിനീഷ്, ഷാജി, നാദാപുരംdysp യുടെ സ്ക്വാഡിലുള
scpoസദാനന്ദൻ, സിറാജ് എന്നിവരും ചേർന്ന് പേരാമ്പ്ര ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിൽ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങൾ പൊളിച്ച് വർഷങ്ങളോളം ജയിൽ വാസം അനുഭവിച്ചിട്ടുളള ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

കുറ്റ്യാടി നെട്ടൂർ പരദേവതാ ഭഗവതീ ക്ഷേത്രം, പയ്യോളി തച്ചൻ കുന്ന് കുട്ടിച്ചാത്തൻ ക്ഷേത്രം വടകരയിലെ ഒരു പള്ളിയിലും കണ്ണൂർ ജില്ലയിലെ വിവിധ അമ്പലങ്ങൾ പള്ളികൾ എന്നിവിടങ്ങളിലും മോഷണം നടത്തി ഒളിവിൽ താമസിച്ചു വരികയായിരുന്നു.2021 ഡിസംബർ 25 നാണ് നിട്ടൂർ കോറോത്ത്ചാൽ പരദേവതാ ക്ഷേത്രത്തിൽ രാത്രിയിൽ മോഷണം നടന്നത്.
മോക്ഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപെടെ ലഭിച്ചിരുന്നു.
പ്രതിയെ നിട്ടൂർ പരദേവതാ ഭഗവതീ ക്ഷേത്രത്തിൽ കൊണ്ടുവന്ന് തെളിവെടുത്തതിന്
ശേഷം കോടതിയിൽ ഹാജരാക്കി.പോലീസ് പറഞ്ഞു.
