മലയോര ശബ്ദം റസ്ക്യൂ ടീം മരുതോങ്കരയും നാദാപുരം ഫയർ ആൻറ് റസ്ക്യൂ വും സംയുക്തമായി മരുതോങ്കര
സാംസ്ക്കാരിക നിലയത്തിൽ വച്ച് ദുരന്തനിവാരണ പഠന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

മരുതോങ്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.സജിത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു. മലയോര ശബ്ദം റസ്ക്യൂ ടീം ചെയർമാൻ മൊയ്തു പള്ളിതാഴെ അധ്വക്ഷത വഹിച്ചു.
തൊട്ടിൽപ്പാലം പോലീസ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ മുഖ്യഅതിഥിയായിരുന്നു.

മരുതോങ്കര വില്ലേജ് ഓഫീസർ ശ്രീജിത്ത് പി.വി
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭാ അശോകൻ
ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാനും മലയോര ശബ്ദം രക്ഷാധികാരിയുമായ സി.പി ബാബു രാജ്,
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ ദിനേശൻ,
പഞ്ചായത്ത് അംഗം ബിന്ദു കൂരാറ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫയർ റസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷ് ദുരന്തനിവാരണ പ്രവർത്തനങ്ങളെ പറ്റി ക്ലാസെടുത്തു.
ദിബിൻ ഒ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ മനോജ് പി.സ്സ് നന്ദി രേഖപെടുത്തി