
തൊഴിലുറപ്പ് പ്രവൃത്തികള്‍ ഓംബുഡ്സ്മാന് സന്ദര്‍ശിച്ചു.

കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ മൊയിലോത്തറ തോട് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് ശ്രീ. വി.പി.സുകുമാരന്‍ ബ്ലോക്ക്, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്കൊപ്പം സന്ദര്‍ശിച്ചു. 500മീ. നീളത്തില്‍ തോടിന്റെ പാര്‍ശ്വഭിത്തിയും കൈതോടുകളും സംരക്ഷിക്കുന്നതിനാണ് കയര്‍ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ഏറ്റെടുത്തത്. 360000 രൂപ എസ്റ്റിമേറ്റ് വരുന്ന പ്രവൃത്തി നടപ്പാക്കുന്നതിലൂടെ തോട് സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും സഹായിക്കും. 45 തൊഴിലാളികള്‍ പ്രവൃത്തി സ്ഥലത്ത് ജോലി ചെയ്ത് വരുന്നു. തൊഴിലാളികളില്‍ നിന്ന് ഓംബുഡ്സ്മാന് പരാതികളും നിര്‍ദ്ദേശങ്ങളും കേട്ടു. തൊഴില്‍ സ്ഥലത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മികച്ച രീതിയില്‍ പ്രവൃത്തി ഏറ്റെടുത്ത പഞ്ചായത്തിനെ ഓംബുഡ്സ്മാന് അഭിനന്ദിച്ചു. സന്ദര്‍ശന സമയത്ത് പഞ്ചായത്ത് അസി.സെക്രട്ടറി പി.എം. പ്രകാശന്, മഹാത്മാഗാന്ധി എന്‍.ആര്.ഇ.ജി.എസ് ബ്ലോക്ക് എ.ഇ ദിപുന്, പഞ്ചായത്ത് എ.ഇ അജയ്തോമസ്, ഓവര്‍സിയര്‍ ദീപ്തി, ഓംബുഡ്സ്മാന് സ്റ്റാഫ് ജോയ്സി എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.