ജാനകികാട്ടിലെ കിണറ്റിൽ നിന്നും നിധി കിട്ടിയോ.....?

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ജാനകി കാട്ടിനുള്ളിലെ വർഷങ്ങൾ പഴക്കമുള്ള രണ്ട് പടവുകൾ ഒഴികെ ബാക്കി ഭാഗം നികന്നു കിടന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറിലെ മണ്ണ് ആരോ മാറ്റിയതോടെ യാണ് കിണറ്റിൽ നിന്നും നിധി കിട്ടിയോ? എന്ന ചോദ്യവും ഉയർന്നിരിക്കുന്നത്. നാല് ദിവസം മുൻപാണ് മണ്ണ് നീക്കം ചെയ്തത് ഫോറസ്റ്റ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. കിണറ്റിന് സമീപം ഉപേക്ഷിച്ച
മൺവെട്ടി,കയർ തുടങ്ങിയവ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പോലീസ് രഹസന്യേഷണ വിഭാഗം ഉൾപെടെ സ്ഥലത്ത് പരിശോധന നടത്തി. ജാനകിക്കാട് തൃകൈപറമ്പ് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരത്തിലാണ് വനത്തിലായി കിണർ സ്ഥിതി ചെയ്യുന്നത്.
പുരാതന ക്ഷേത്രത്തിനടുത്തുള്ള പഴയ കിണർ ആയതിനാൽ നിധി ഉണ്ടാക്കുമെന്ന സംശയത്തിലായിരിക്കാം മണ്ണ്
നീക്കം ചെയ്തത്എന്ന് സംശയിക്കുന്നതായും നാട്ടുകാർ പറയുന്നു.
എടുത്ത മണ്ണ് കിണറിന്റെ മേൽ ഭാഗത് തന്നെ തള്ളിയിട്ടുണ്ട്.
മുന്ന് പേർ നാല് ദിവസമെങ്കിലും പ്രവൃത്തിച്ചാൻ മാത്രമേ കാട്ടിനുള്ളിലെ കിണറ്റിൽ നിന്നുംമണ്ണ് നീക്കാൻ പറ്റുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നു.