കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ കൂടൽ ഗവൺമെന്റ് എൽ.പി. സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ
പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു

. മലയോര മേഖലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിടം. ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് ഇ.കെ. വിജയൻ എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.