കുറ്റ്യാടി ചുരം റോഡിൽ നാലാം വളവിലെ ഇടിഞ്ഞ് വീണ മണ്ണ് മാറ്റി

തൊട്ടിൽപ്പാലം: കുറ്റ്യാടി പക്രന്തളം ചുരം റോഡിൽ നാലാം വളവിൽ ഇന്നലെ രാത്രി ഇടിഞ്ഞ് വീണ കല്ലും,മണ്ണും പി.ഡബ്ല്യൂ.ഡി അധികൃതർ എത്തി മാറ്റി ഗതാഗതം സുഗമമാക്കി.
ശനിയാഴ്ച്ച രാത്രി യാണ് നാലാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഉടൻ തന്നെ നാദാപുരം ഫയർഫോഴ്സ് അധികൃതരും പോലീസും ചുരം ഡിവിഷൻ ഹെൽപ്പ്ഡസ്ക്ക് വാട്സപ്പ് കൂട്ടായ്മ അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു.
ഞായറാഴ്ച്ച രാവിലെയോടെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാ അംഗങ്ങളും സ്ഥലത്തെത്തി.
ഇന്ന് ഉച്ചയോടെയാണ് പൊതുമരാമത്ത് അധികൃതർ എത്തി മണ്ണ് മാറ്റിയത്.
മഴ ശക്തമായാൽ
നാലാം വളവിൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.