ഉദ്യോഗസ്ഥർ ചമഞ്ഞ് മദ്യവും പണവും തട്ടിയെടുക്കുന്ന രണ്ട് പേർ തൊട്ടിൽപ്പാലത്ത് അറസ്റ്റിലായി
വിദേശ മദ്യ ഷോപ്പുകൾക്ക് സമീപം നിന്ന് അമിത അളവിൽ മദ്യം വാങ്ങുന്നവരെ നിരീക്ഷിച്ച് പിൻ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് മദ്യവും പണവും തട്ടിയെടുക്കുന്ന രണ്ട് പേർ തൊട്ടിൽപ്പാലത്ത് അറസ്റ്റിലായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി മക്ബൂൽ, അത്തോളി സ്വദേശി ജറീസ് എന്നിവരാണ് അറസ്റ്റിലായത്.
തൊട്ടിൽപ്പാലം വിദേശ മദ്യഷോപ്പിൽ നിന്നും മദ്യം വാങ്ങി പോയ നിരവധി പേരെയാണ് ഇവർ കബളിപ്പിച്ച് പണവും മദ്യവും തട്ടിയെടുത്തത്.
നാദാപുരം ഡി വൈ എസ് പി. ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ എസ് സി പി ഒ സദാനന്ദൻ,കെ.ലതീഷ്, സി പി ഒ സബീഷ്.പി, അനിൽ കുമാർ. കെ പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തൊട്ടിൽപ്പാലത്ത് എത്തിച്ച പ്രതികളെ പരാതിക്കാർ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപെടുത്തി പേരാമ്പ്ര കോടതിയിൽ ഹാജറാക്കി.
പ്രതികളെ കോടതി റിമാൻ്റ് ചെയ്തു