ശുദ്ധമായ വായു....ശുദ്ധമായ വെള്ളം....

രണ്ടിനും നമ്മൾ ഏറെ പാടുപെടുന്ന ഈ കാലത്ത് ചേറ്റുപൊയിൽനിവാസികൾക്ക് ഇത് സ്വപ്‍ന സാഫല്യം...!!!! മണ്ണിനോടും മരങ്ങളോടും മനുഷ്യൻ പട വെട്ടുന്ന ഒരു കാലത്ത്, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ അതേപടി നിലനിർത്തി, പ്രകൃതി തന്നെ ചേറ്റു പൊയിലിന് ജീവജലമേകുന്നു..!!!! ചേറ്റുപൊയിലിലെ പൊതു പ്രസ്ഥാനത്തിൻ്റെ നിരന്തരമായ ഇടപെടലിലൂടെ പ്രദേശം വളരെയേറെ പുരോഗമിച്ചു വരുകയാണ്. വികസന അജണ്ഡകൾ ഇനിയും ഏറെ തയ്യാറാക്കി വരികയാണ്. വരും വർഷങ്ങൾ വിപ്ലവകരമായ പുരോഗതിക്കായി കാത്തിരിക്കുകയാണ്. ഇങ്ങനെ നീങ്ങുന്ന സന്ദർഭത്തിലാണ് പ്രദേശക്കാരുടെ സ്വപ്ന മായിരുന്ന പ്രകൃതിദത്ത കുടിവെള്ള പദ്ധതി സാക്ഷാത്കരിച്ചിരിക്കുന്നത്.കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു: ഷിജിൽ ഒ പിയുടെ അദ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഹു: ഷീജ ശശി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആശംസകൾ നേർന്നു കൊണ്ട് ഉമ, അജിഷ (പഞ്ചായത്ത് മെമ്പർ) വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സനീഷ് പി പി ,സാലിഹ് കായക്കൊടി ,സുൽത്താൻ കായക്കൊടി ,സി രാജൻ, വി പി നാണു ,പോക്കർ കായക്കൊടി എന്നിവർ സംസാരിച്ചു.ചടങ്ങിന് സ്വാഗതം സി പി ദിനൂപും നന്ദി കെ കെ ചന്ദ്രനും രേഖപ്പെടുത്തി