കച്ചവട സ്ഥാപനങ്ങളിൽ പരിശോധന

സർക്കാരിന്റെ നൂറുദിനം കർമ്മ പരിപാടിയി ൽ ഉൾപ്പെടുത്തി കച്ചവടസ്ഥാപനങ്ങൾ പരിശോധിക്കുന്ന ജാഗ്രത പരിപാടിയുടെ ഭാഗമായി സിവിൽസപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ് ജീവനക്കാർ ഉൾപ്പെടുന്ന സ്ക്വാഡ് ഇന്ന് പരപ്പുപാറ ഭൂമിവാതുക്കൽ വാണിമേൽ പുറമേരി എന്നീ സ്ഥലങ്ങളിലെ നൂറിലധികം കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതിനെ പറ്റിയും അളവുതൂക്ക ഉപകരണങ്ങൾ കൃത്യസമയത്ത് മുദ്രണം ചെയ്യേണ്ടതിന് പറ്റിയും പാക്കേജ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് നേടേണ്ട അതിനെപ്പറ്റിയും അത് പ്രകാരം പാക്കറ്റിനു മുകളിൽ പാക്കി ഗ് തിയ്യതി , എക്സ്പെയറി ഡേറ്റ് എം ആർ പി . ആകെ തൂക്കം നിർമ്മാതാവിന്റെ ഫോൺ നമ്പർ , ഇമെയിൽ വിലാസം എന്നിവ ഉണ്ടാവേണ്ടതിനെപ്പറ്റിയും ബോധവൽക്കരണം നടത്തി. കാലാവധി കഴിഞ്ഞ സാധനങ്ങളും പാക്കിംഗ് തീയതി രേഖപ്പെടുത്താത്ത സാധനങ്ങളും വിൽപ്പന നടത്തിയാലുള്ള നടപടികളെക്കുറിച്ചും കച്ചവടക്കാരെ അറിയിച്ചു. അളവുതൂക്ക ഉപകരണങ്ങൾ സിൽ പതിപ്പിക്കുന്ന തീയതി കഴിഞ്ഞവർക്ക് പ്രത്യേക അദാലത്ത് നടത്തി പിഴ തുക കുറച്ചു നൽകുന്ന കാര്യവും കച്ചവടക്കാരെ അറിയിച്ചു.
പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി സി, ജീവനക്കാരനായ ശ്രീജിത്ത് കുമാർ കെ പി , ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഷീജ അടിയോടി പ്രബിത്ത് പി ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് മാരായ ഭവേഷ് പി കെ ,മനോജ് കെ, ഷാജിത്ത് ഇ പി എന്നിവരും പങ്കെടുത്തു.