top of page
1024.jpg
Search

വേളത്തെ 200 ഹെക്ടർ വയലിൽ കതിരണി പദ്ധതി നടപ്പിലാക്കും.



വേളം പഞ്ചായത്തിൽ നെൽകൃഷി വികസനത്തിന് പദ്ധതിയുമായ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്.

വേളത്തെ 200 ഹെക്ടർ വയലിൽ കതിരണി പദ്ധതി നടപ്പിലാക്കും.

വേളത്തെ വയലുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു.




വേളം പഞ്ചായത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന "കതിരണി" നെൽകൃഷി വികസന പദ്ധതിയുടെ മുന്നോടിയായി വേളത്തെ വയലുകളെ പറ്റി മനസിലാക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജശശി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.സുരേന്ദ്രൻ.ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ എന്നിവർ സന്ദർശനം നടത്തി.



കർഷകരെയും പാഠശേഖര സമിതി അംഗങ്ങളെയും നേരിൽ കണ്ട് വയലിൻ്റെ നിലവിലെ അവസ്ഥയെ പറ്റി മനസിലാക്കി. ഗ്രാമപഞ്ചായത്തിൽ

200 ഹെക്ടർ വയൽ

ഉണ്ട്, എന്നാൽ ഇതിൽ പാതിയിൽ മാത്രമാണ്

നെൽ കൃഷി നടക്കുന്നത്.

കൃഷി നടക്കുന്ന വയലിൽ തന്നെ ചിലയിടങ്ങളിൽ

വെള്ള മില്ലാത്തതിനാലും

മറ്റു ചിലയിടങ്ങളിൽ വെള്ളക്കെട്ടായതും

കൃഷിക്ക് പ്രതിസദ്ധി സൃഷ്ടിക്കുന്നു,

പാതി ഭാഗം വയൽ വെള്ളക്കെട്ട് കാരണമാണ് കൃഷിയിറക്കാനാതെ തരിശ്ശായി കിടക്കുന്നത്.

വേളം പഞ്ചായത്തിലെ മുഴുവൻ വയലിലും കൃഷി ഇറക്കാവുന്ന രീതിയിലാണ് കതിരണി പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്ന്

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജശശി പറഞ്ഞു (ബൈറ്റ് )

പാഠശേഖര സമിതിക ളുടെയും കൃഷിക്കാരെയും ഉൾപെടുത്തി പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉൽപ്പാദനവും, ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കുകയാണ്

ലക്ഷൃം ജില്ലാ പഞ്ചായത്ത് ലക്ഷൃം വയ്ക്കുന്നത്.

(ബൈറ്റ് പി.സുരേന്ദ്രൻ

ജില്ലാ പഞ്ചായത് സ്ഥിരം സമിതി ചെയർമാൻ)

വേളം ഗ്രാമപഞ്ചായത്തിൽ

നിലവിൽ14പാഠ ശേഖരങ്ങളാണ് ക്യഷിയോഗ്യമായി ഉള്ളത്.

പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ കോഴിക്കോട് ജില്ലയിലെ മികച്ച നെല്ലറയായി വേളം മാറും എന്ന പ്രതീക്ഷയിലാണ് കർഷകർ

53 views0 comments
bottom of page